കായംകുളം: കുടിവെള്ള ക്ഷാമം നേരിടുന്ന കണ്ടല്ലൂർ, ദേവികുളങ്ങര ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ടാങ്കറിൽ കുടിവെള്ളം എത്തിക്കണമെന്ന് പ്രതിഭ എം.എൽ.എ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

പഞ്ചായത്തിലെ 8-ാം വാർഡിൻറെ നല്ലൊരു ഭാഗവും, 9, 10 വാർഡുകൾ പൂർണമായും 11, 12 വാർഡുകൾ ഭാഗികമായും കുടിവെള്ള ദൗർലഭ്യം നേരിടുന്നു. കൂടാതെ ദേവികുളങ്ങര പഞ്ചായത്തിലെ 12-ാം വാർഡിൽ കായലിന്റെ പടിഞ്ഞാറു ഭാഗവുമാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നത്.