ചാരുംമൂട്‌:ചാരുംമൂട് ഹോളി ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക സമ്മേളനവും ഇസ്ലാമിക് കൾച്ചറൽ സെന്റർ ശിലാഫലക അനാച്ഛാദനവും ട്രസ്റ്റ് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനവും 4 ന് ഉച്ചയ്ക്ക് 2.30 ന് മജെസ്റ്റിക് സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സമ്മേളനം ജസ്റ്റിസ് ബി.കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് കെ.സാദിഖ് അലി​ഖാൻ അദ്ധ്യക്ഷത വഹിക്കും. താക്കോൽദാനം കൊടിക്കുന്നിൽ സുരേഷ് എം.പി.യും സാന്ത്വനം - 2020 പദ്ധതി ആർ.രാജേഷ് എം.എൽ.എയും നിർവഹിക്കും. ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ ശിലാഫലകം അബ്ദുൽ ഗഫൂർ ഫാറൂഖി കോട്ടാങ്ങൽ അനാച്ഛാദനം ചെയ്യും, ഇ.എ.മൂസാ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തും. വിധവയായ പുതുപ്പള്ളികുന്നം സ്വദേശി സലീനയ്ക്കാണ് അഞ്ച് സെന്റ് ഭൂമി വാങ്ങി വീട് നിർമ്മിച്ചിരിക്കുന്നത്.

വിവിധ മേഖലകളിലെ പ്രമുഖരെ ആദരിക്കും.
കഴിഞ്ഞ വർഷം ജീവകാരുണ്യ മേഖലയിൽ ലക്ഷങ്ങളുടെ പ്രവർത്തനമാണ് ട്രസ്റ്റ് നടത്തി​യതെന്ന്

ഭാരവാഹികൾ പറഞ്ഞു.

ട്രസ്റ്റ് പ്രസിഡന്റ് കെ.സാദിഖ് അലീഖാൻ, ജനറൽ കൺവീനർ എം.എസ്.ഷറഫുദീൻ, സെക്രട്ടറി എ.ഷിബു ഭാരവാഹികളായ

കെ.ഫസൽ അലിഖാൻ, നാസർ പേരാപ്പിൽ, എസ്.നസീർ സീതാർ, ഷറഫുദീൻ കല്ലറവിള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.