ആലപ്പുഴ: അരൂർ നിയോജക മണ്ഡലത്തിൽ എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നര കോടിയോളം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഷാനിമോൾ ഉസ്മാൻ അറിയിച്ചു.
16 വർക്കുകൾക്കാണ് തുക ലഭിച്ചത്. 2017-18 വർഷം വിനിയോഗിക്കാൻ ബാക്കിയുണ്ടായിരുന്ന തുകയിൽ നിന്ന് 50 ലക്ഷം രൂപയും 2018-19 വർഷം ചെലവഴിക്കാതെ ബാക്കി വന്ന മൂന്നുകോടി രൂപയും ചേർത്താണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചതെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ഡിസംബർ 31 ന് മുമ്പ് ഭരണാനുമതി ലഭ്യമായില്ലെങ്കിൽ ഈ തുക ലാപ്‌സാകുന്ന സാഹചര്യമായിരുന്നു. എത്രയും വേഗം ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തികൾ ഉടൻതന്നെ ആരംഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.