അമ്പലപ്പുഴ: സ്നേഹപൂർവം ജീവകാരുണ്യ സൗഹൃദ സമിതി പുന്നപ്രയിൽ ആരംഭിച്ച 'സ്നേഹപൂർവം ജനകീയ മെഡിക്കൽസി'ന്റെ പ്രവർത്തനോദ്ഘാടനം ചെയർമാൻ എ. ഹാറൂൺ റഷീദ് നിർവഹിച്ചു. പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു.
ജീവകാരുണ്യ പ്രവർത്തകനായിരുന്ന യു.അഹമ്മദ് കബീറിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ മൂന്നാമത് അവാർഡ് ചങ്ങനാശേരി പ്രത്യാശ ഡയറക്ടർ സെബാസ്റ്റ്യൻ പുന്നശ്ശേരി പാലിയേറ്റീവ് കെയർ വോളണ്ടിയർ സി. ടോമിച്ചന് സമർപ്പിച്ചു. പുന്നപ്ര ജനമൈത്രി പൊലീസ് സബ് ഇൻസ്പെക്ടർ രാജൻ ബാബുവിനെ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് അനുമോദിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഡോ.ബിന്ദു പ്രിയ, യു.എം.കബീർ, പി.ജി. സൈറസ്, ആർ.തങ്കജി, ഓമന കലാധരൻ, എബ്രഹാം മാത്യു,ഫൈസൽ പുന്നപ്ര എന്നിവരെ കേണൽ വിജയകുമാർ ആദരിച്ചു. എ.എ.ഷുക്കൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, ഡി.സി.സി പ്രസിഡന്റ് എം.ലിജു, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എച്ച്.സലാം, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എൽ.പി.ജയചന്ദ്രൻ, എ.ആർ.കണ്ണൻ, നൗഷാദ് സുൽത്താന, ഇ.കെ.ജയൻ, സീനത്ത് സുൽഫി, ഡോ.ജെ. ലത, ഷാജി ഗ്രാമദീപം, എസ്.നഹാസ്, ആർ. ത്യാഗരാജൻ, പി.ടി. നെൽസൻ, കെ.ചന്ദ്രബാബു, റജീന നസീർ, ഷിജിമോൻ ജമാൽ, നാസർ പോത്തശേരി, കെ.മണിലാൽ , എം.റഹ്മത്തുല്ലാഹ്, അനിമോൾ ഷാജി, ഡോ.മുരളീധര കൈമൾ, ആർ.ശെൽവരാജൻ, മൈത്രി ബഷീർ, വി. പത്മകുമാർ, പി.എ.കുഞ്ഞുമോൻ, അലിയാർ എം.മാക്കിയിൽ, ബി.സുലേഖ, പ്രദീപ് കൂട്ടാല, ശിവകുമാർ ജഗ്ഗു, ലത മെമ്പർ, സുനിൽ അമ്പാടി എന്നിവർ സംസാരിച്ചു.