അമ്പലപ്പുഴ: ഇരു വൃക്കകളും തകരാറിലായ പുറക്കാട് പഞ്ചായത്ത് ഏഴാം വാർഡ് കൊട്ടാരവളവ് പഴയ ചിറയിൽ അനിൽ കുമാറിന്റെ (37) ചികിത്സയ്ക്കായി നാടൊന്നിച്ചപ്പോൾ മണിക്കൂറുകൾ കൊണ്ട് സമാഹരിച്ചത് 12.5 ലക്ഷം രൂപ.

അനിൽകുമാറിന് വൃക്ക നൽകാൻ ഭാര്യ നിഷ തയ്യാറായെങ്കിലും ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വന്നതോടെയാണ് നാട്ടുകാർ ചേർന്ന് ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ ധന സമാഹരണം നടത്തിയത്. 17 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി വേണ്ടത്. എട്ടു വാർഡുകളിൽ നിന്നു സമാഹരിച്ച തുക ജീവൻ രക്ഷാ സമിതിയുടെ പേരിൽ രൂപീകരിച്ച അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.