പൂച്ചാക്കൽ : പാണാവള്ളി തെക്കുംമുറി 779-ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നം ജയന്തി അനുസ്മരണവും നാരായണീയ പാരായണവും നടത്തി. കരയോഗം പ്രസിഡന്റ് സജി അച്ചാമഠo പതാക ഉയർത്തി.തുടർന്ന് നടന്ന യോഗത്തിൽ ടി.പി.അരവിന്ദാക്ഷൻ നായർ ആചാര്യ അനുസ്മരണം നടത്തി.കെ.ആർ മധു, അഡ്വ.കൃഷ്ണൻകുട്ടി നായർ, അഡ്വ.ബി.ബാലാനന്ദ്, അപ്പുക്കുട്ടൻ കൊച്ചു തുരുത്ത്, ശശികുമാർ വത്സലാദേവി, അനിൽകുമാർ ശാന്തി നിലയം, അമർനാഥ്, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.