ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ നെടുമുടി 18-ാം നമ്പർ ശാഖയിലെ ശ്രീനാരായണ ഗുരു ദേവ ക്ഷേത്രം ,ശ്രീ ഭദ്രാ ഭഗവതി-നാഗരാജ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ലക്ഷാർച്ചനയും നടത്തി. ലക്ഷാർച്ചനയ്ക്ക് ക്ഷേത്രം തന്ത്രി വാരനാട് സജിയും മേൽ ശാന്തി തൈക്കാട്ടുശ്ശേരി സുനിൽകുമാറും കാർമ്മികത്വം വഹിച്ചു. ലക്ഷാർച്ചനയ്ക്ക് ചക്കുളത്തുകാവ് ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. ചടങ്ങുകൾക്ക് കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ ജെ.സദാനന്ദൻ, ശാഖാ ഭാരവാഹികളായ പ്രസിഡന്റ് പി.എൻ.പ്രഭാകരൻ, വൈസ് പ്രസിഡന്റ് സി.മാധവൻ, സെക്രട്ടറി കെ.ജി.മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.