ചാരുംമൂട്: ചാരുംമൂട് പബ്ലിക് ലൈബ്രറിയുടെ പുതുവത്സരാഘോഷവും, അനുമോദനവും ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് രാജു മോളേത്ത് അദ്ധ്യക്ഷനായിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു. ബോർഡ് മെമ്പർ കെ.എസ്.രവി എന്നിവരെ സാഹിത്യ പോഷിണി ചീഫ് എഡിറ്റർ ചുനക്കര ജനാർദ്ദനൻ നായർ ആദരിച്ചു.കലാപ്രതിഭ
മുകുന്ദ് കൃഷ്ണനെ ചടങ്ങിൽ അനുമോദിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ ബി.ഫഹദ്, മാജിദ സാദിഖ്, ലൈബ്രറി സെക്രട്ടറി ഷൗക്കത്ത് കോട്ടുക്കലിൽ, ചുനക്കര പരമേശ്വരൻ പിള്ള, എം.എസ്.സലാമത്ത്, പി.തുളസീധരൻ, എൻ.ആർ.കൃഷ്ണകുമാരി,അബ്ദുൽ ജബ്ബാർ, കെ.ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു .