paurathua

മാന്നാർ: പൗരത്വത്തിന്റെ പേരിൽ ഭാരതത്തെ വിഭജിക്കാനുള്ള ശ്രമം ഒരു കോൺഗ്രസുകാരൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം നടപ്പിലാകില്ലെന്ന് എ.ഐ.സി.സി. സെക്രട്ടറി പി.സി. വിഷ്ണുനാഥ് പറഞ്ഞു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച , അബ്ദുൽ സലാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഷാജി കോമ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.