തുറവൂർ : പുരോഗമന കലാസാഹിത്യ സംഘം തുറവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സഫ്ദർ ഹാഷ്മി അനുസ്മരണവും കലാവിരുന്നും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡൻറ് വിദ്വാൻ .കെ .രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ആർ.ഗീതാമണി അദ്ധ്യക്ഷത വഹിച്ചു.മണി പ്രഭാകരൻ, അനിത സോമൻ, എം.സലാവുദ്ദീൻ, എൻ.കെ.സുരേന്ദ്രൻ, ആർ.റാം മോഹൻ കർത്താ, പി.ആന്റണി, കെ.പി.അജിത്ത് കുമാർ, പി.പത്മകുമാർ, വി.കെ.പ്രതാപൻ, ആർ.വിദ്യാധരൻ, എൻ.കെ.തങ്കച്ചൻ എന്നിവർ സംസാരിച്ചു.