ചേർത്തല:അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ദിനമായ ജനുവരി 20ന് ജില്ലയിൽ പൊതു അവധി പ്രഖ്യാപിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യാൻ അവലോകന യോഗം തീരുമാനിച്ചു.ചേർത്തല – അർത്തുങ്കൽ,ചേർത്തല – ആലപ്പുഴ റോഡുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുക,തിരുനാൾ ദിനങ്ങളിൽ യാചക നിരോധനം ഏർപ്പെടുത്തുക, പള്ളിയുടെ 2 കിലോമീറ്റർ ചുറ്റളവിൽ മദ്യം നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ശുദ്ധജല വിതരണം തടസം കൂടാതെ നടത്തിയും പൊലീസ്,അഗ്നിശമന,ആരോഗ്യ,ഗതാഗത,വൈദ്യുതി,ജലസേചന, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളുടെ സേവനം ഉറപ്പാക്കിയും വകുപ്പുകളെ ഏകോപിപ്പിച്ചു പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.ആർ.ഡി.ഒ എസ്.വിജയൻ അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ ആർ.ഉഷ,ബസലിക്ക റെക്ടർ ഫാ.ക്രിസ്റ്റഫർ എം.അർത്ഥശേരിൽ,പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ആന്റണി,അർത്തുങ്കൽ വില്ലേജ് ഓഫിസർ കെ.രമ,അസി.വികാരി ഫാ.ജോസഫ് ഗ്ലെൻ,അർത്തുങ്കൽ എസ്.ഐ ടോൾസൻ ജോസഫ്,എക്സൈസ് സി.ഐ.ബൈജു,കോസ്റ്റൽ പൊലീസ് സി.ഐ എം.മനോജ് ,ബെന്നി ജോയ്,സൈറസ് കോയിപ്പറമ്പിൽ,സുനിൽ കോയിപ്പറമ്പിൽ,ജോസഫ് പുളിക്കൽ,സജിത്ത് വർക്കി,സാംസൺ കൊട്ടാപ്പള്ളി, സാബു തയ്യിൽ എന്നിവർ പങ്കെടുത്തു.