gh

ഹരിപ്പാട്: നിയന്ത്രണം വിട്ട കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ചിങ്ങോലി ഗുരുസ്‌തുതിയിൽ ഷാജു വിന്റെ ഉടമസ്ഥതയിലുള്ള മാരുതി കാറാണ് അപകടത്തിൽ പെട്ടത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെ മഹാദേവികാട് തോട്ടുകടവ് പാലത്തിന്റെ കിഴക്ക് ഭാഗത്തായിരുന്നു അപകടം. തിരിക്കാനായി പുറകിലേക്ക് എടുത്ത കാർ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന ഷാജു പരുക്കേൽക്കാതെ രക്ഷപെട്ടു. ഹരിപ്പാട് നിന്നും അഗ്നിരക്ഷ സേന എത്തി നാട്ടുകാരുമായി ചേർന്ന് വാഹനം കയറ്റുകയറ്റി.