ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയന്റെയും കണ്ടമംഗലം ക്ഷേത്ര സമിതിയുടെയും എറണാകുളം അഹല്യ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ അദ്ധ്യക്ഷത വഹിച്ചു.കെ.റോബിൻസൺ,യൂണിയൻ വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ,ദേവസ്വം വൈസ് പ്രസിഡന്റ് എൻ.എൻ.സജിമോൻ,ഖജാൻജി സജേഷ് നന്ത്യാട്ട്,സ്കൂൾ മാനേജർ കെ.ഷാജി എന്നിവർ സംസാരിച്ചു.ദേവസ്വം പ്രസിഡന്റ് പി.ഡി.ഗഗാറിൻ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് കെ.ഡി.ജയരാജ് നന്ദിയും പറഞ്ഞു.