ചേർത്തല:മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനെ രണ്ടര ലിറ്റർ വാറ്റു ചാരായവുമായി ചേർത്തല എക്സൈസ് പിടികൂടി.തണ്ണീർമുക്കം വടക്ക് വള്ളാട്ട് വീട്ടിൽ വി.പി.ജോസിനെയാണ് (51) ചേർത്തല എക്സൈസ് സബ് ഇൻസ്പെക്ടർ എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ 31 ന് രാത്രിയാണ് ജോസിന്റെ വീട്ടിൽ നിന്ന് ചാരായം പിടിച്ചെടുത്തത്.കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.പ്രിവന്റീവ് ഓഫീസർ കുഞ്ഞുമോൻ,ഗ്രേഡ് പ്രീവന്റീവ് ഓഫീസർമാരായ സാനു,സജിമോൻ,വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സുലേഖ,ശ്രീജമോൾ എന്നിവർ സംഘത്തിലുണ്ടായിരുന്നു.എക്സൈസ് നൽകിയ റിപ്പോർട്ടിനെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.