chg

ഹരിപ്പാട്: റോഡരി​കി​ൽ മാലി​ന്യം തള്ളുന്നതും അതേത്തുടർന്നുണ്ടായ തെരുവുനായ് ശല്യവും കാരണം വല്ലാതെ ബുദ്ധി​മുട്ടുകയാണ് ഒരു നാട്. ഹരിപ്പാട് മലയാളം സ്കൂൾ മുതൽ തെക്കോട്ട് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിന്റെ വശങ്ങളിലാണ് മാലി​ന്യം നി​ക്ഷേപി​ക്കുന്നത് രൂക്ഷമായി​രി​ക്കുന്നത്.

അറവ് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ പ്ളാസ്റ്റിക് കവറുകളിലാക്കിയാണ് നി​ക്ഷേപി​ക്കുന്നത്. റോഡരികിൽ ഇവ നാളുകളോളം കി​ടക്കും. ഇതേത്തുടർന്ന് യാത്രക്കാരും പ്രദേശവാസികളും ഏറെ ദുരി​തത്തി​ലാണ്. പ്ളാസ്റ്റി​ക് മാലി​ന്യം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും.

അടിയന്തിരമായി മാലിന്യം നീക്കണം. കൂടാതെ മാലിന്യം നിക്ഷേപിക്കാതിരിക്കാനുള്ള നടപടിയും സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബോണസായി​ തെരുവുനായ് പേടി​യും

പലതവണ അധികാരികൾക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മാലിന്യ നി​ക്ഷേപം വർദ്ധിച്ചതോടെ തെരുവ് നായ ശല്യം രൂക്ഷമാണ്. സമീപത്തെ സ്കൂളിലേക്ക് എത്തുന്ന കുട്ടികളെ ആക്രമിക്കാൻ ശ്രമിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറഞ്ഞു. നിരവധി യാത്രക്കാരാണ് റെയിൽവേ സ്റ്റേഷനിലെത്താനായി ഈ റോഡിനെ ആശ്രയിക്കുന്നത്. മാലിന്യം അഴുകി ദുർഗന്ധം വമിക്കുന്നതിനാൽ സമീപത്തെ വീട്ടുകാർക്കും യാത്രക്കാർക്കും ഒരേപോലെ ബുദ്ധിമുട്ടാണ്.

.....

രാത്രിയുടെ മറവിൽ വാഹനങ്ങളിലും മറ്റും എത്തിച്ചാണ് മാലിന്യം തള്ളുന്നത്. ഇവിടുത്തെ തെരുവ് വിളക്കുകൾ കത്താത്തതും ഇതി​ന് സൗകര്യമാകുന്നു.

നാട്ടുകാർ