basheer

ആലപ്പുഴ: ഗുരുമന്ദിരം വാർഡിൽ വർഷങ്ങളായി തകർന്ന് കിടന്നിരുന്ന കുന്നേൽറോഡ്,ചിറമുറിക്കൽ തോടിന്റെ സംരക്ഷണഭിത്തി എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് ചെയർപേഴ്സൺ സിന്ധുസജീവൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ചന,സുബൈർ,ശ്യാമള ശശി തുടങ്ങിയവർ പങ്കെടുത്തു.