ആലപ്പുഴ: പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ ' ഇന്ത്യ കീഴടങ്ങില്ല, നമ്മൾ നിശബ്ദരാവില്ല' എന്ന മുദ്രാവാക്യമുയർത്തി ജനുവരി നാല് മുതൽ ആറു വരെ തിരൂരിൽ നിന്ന് കോഴിക്കോട് വരെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിനോട് അനുബന്ധിച്ച് ജില്ലയിലെ മുഴുവൻ ബ്ളോക്ക് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജനുവരി ആറിന് യൂത്ത് മാർച്ച് സംഘടിപ്പിക്കും.ജില്ലയിൽ 15 കേന്ദ്രങ്ങളിൽ മാർച്ച് നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേലും സെക്രട്ടറി ആർ.രാഹുലും പ്രസ്താവനയിൽ അറിയിച്ചു.