കായംകുളം : ലോകകേരള സഭയുടെ പേരിൽ നടക്കുന്നത് ധൂർത്തിന്റെ മാമാങ്കമാണെന്ന് പ്രവാസി കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം നേതൃയോഗം ആരോപിച്ചു
പുതിയവിളയിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡൻറ് പുതുശ്ശേരി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റുമാർ വിനാദ് കുമാർ പാണ്ഡവത്ത്, എം.ആർ.ഹരികുമാർ ,കെ.ഇ.അബ്ദുൾ റഷീദ്, ചാക്കോ പെരുമ്പാംകുഴി., കെ.കെ.മുരളി, ഹരികുമാർ കെ.ആർ.രാജൻ, കെ.ഹരികുമാർ ,പി. പുഷ്പാംഗദൻ, കെ.ജി.പ്രഭാകരൻ, ജഗി, അനിൽ മുണ്ടപ്പള്ളി, റഷീദ് കരുവാറ്റ തുടങ്ങിയവർ സംസാരിച്ചു.