ആലപ്പുഴ: മുത്തൂറ്റ് ജീവനക്കാരുടെ സമരം ജില്ലയിൽ പൂർണം. റീജിയണൽ ഓഫീസും 62 ബ്രാഞ്ചുകളും അടഞ്ഞുകിടന്നു. നോൺ ബാങ്കിംഗ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് 2മുതൽ അനിശ്ചിതകാല പണിമുടക്ക് നടക്കുന്നത്. റീജിയണൽ ഓഫീസിന് മുമ്പിൽ ഇന്നലെ നടന്ന സമരം സി.ഐ.ടി.യു ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി പി.പി. പവനൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം .എം. ഷറീഫ് അദ്ധ്യക്ഷനായി. കെ. ജി. ജയലാൽ, എ.പി.സോണ, എം .വി.ഹൽത്താഫ്, കെ.അനീഷ് എന്നിവർ സംസാരിച്ചു.എസ്.സജീവ് സ്വാഗതവും ദേവിസനൽ നന്ദിയും പറഞ്ഞു.