ഹരിപ്പാട്: കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിംഗ് യൂണിറ്റ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.കെ ബാബു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.രാധാകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.കെ.എച്ച് ബാബുജാൻ, കെ.സോമൻ, വിജയമ്മ പുന്നൂർ മഠം, ഗീവർഗീസ് ശാമുവേൽ, ആർ.ബിനു, എം.പി ലൗലി, രാഗേഷ് ചക്രപാണി, ബി.മുരളി, സിജു ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.