ആലപ്പുഴ:ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഭരണസമിതി ആവിഷ്‌കരിച്ച ഗാർഹീക കുടിവെള്ള പദ്ധതി തുടങ്ങാൻ കാലതാമസം വരുത്തുന്ന ജല വിഭവ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. ശ്രീദേവിയുടെ നേതൃത്വത്തിൽആലപ്പുഴ ജല വിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫിസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. വൈസ് പ്രസിഡന്റ് ജി. ചന്ദ്രശേഖരപിള്ള, അംഗങ്ങളായ സുശീല വിശ്വംഭരൻ, തോമസ് ജേക്കബ്, ഗംഗ സുധേശൻ, ജോളി ഗിൽബർട്ട്, എസ്. അരുൺ, സുധ രാജീവൻ എന്നിവർ സമരത്തിൽ പങ്കെടുത്തു. സി.പി.എം അംഗങ്ങൾ സമരത്തിൽ നിന്ന് വിട്ടു നിന്നു. ഡി.സി.സി പ്രസിഡന്റ് എം ലിജു.സമരം നടത്തിയവരെ സന്ദർശിച്ചു.