ആലപ്പുഴ : കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.എ.ലത്തീഫ് കാർത്തികപ്പള്ളിയെ ഒരുവർഷത്തേക്ക് സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.പൂക്കുഞ്ഞ് അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജമാ അത്ത് കൗൺസിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിന് ചേർന്ന സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ യോഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിന്റെയും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളും സാമ്പത്തിക ക്രമക്കേടുകളും നടത്തിയതിന്റെയും പേരിലാണ് നടപടിയെന്ന് എ.പൂക്കുഞ്ഞ് പര്സ്താവനയിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റിന്റെ ചുമതല സംഘടനയുടെ വർക്കിംഗ് പ്രസിഡന്റ് കമാൽ എം.മാക്കിയിലിന് നൽകി.