കൈനകരി: വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച ഭാരതത്തിലെ പ്രഥമ ഉപവിശാലയുടെ ശതോത്തര സുവർണ ജൂബിലി സമ്മേളനവും ഇടവക ദിനാചരണവും ചാവറയച്ചന്റെ തിരുനാൾ ആചരണവും ഇന്നു മുതൽ 5 വരെ നടക്കും. ഇന്ന് വൈകിട്ട് 4.45ന് കൊടിയേറ്റ് ഫാ. ഫിലിപ്പ് ഏറത്തേടം നിർവഹിക്കും. നാളെ വൈകിട്ട് 4.15ന് പരിശുദ്ധ കുർബാന. തുടർന്ന് ഉപവിശാല ശതോത്തര സുവർണ ജൂബിലി സമ്മേളനം ചങ്ങനശേരി അതിരൂപത വികാരി ഫാ. തോമസ് പാടിയത്ത് ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ. ഫിലിപ്പ് ഏറത്തേടം അദ്ധ്യക്ഷത വഹിക്കും.