prethikal

ആലപ്പുഴ: ബീച്ച് ഫെസ്റ്റിവൽ അലങ്കോലമാക്കുകയും സാധനസാമഗ്രികൾ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ 4 പേർ പിടിയിൽ. കുതിരപ്പന്തി വാർഡിൽ തൈപ്പറമ്പിൽ ശ്രീക്കുട്ടൻ (22), തുമ്പോളി മംഗലത്ത് പുരയിടത്ത് ശ്യാംദാസ് (26), ഷിബിൻ (25), കനാൽ വാർഡ് പുതുവൽ പുരയിടത്തിൽ സലിംബാബു (28) എന്നിവരാണ് പിടിയിലായത്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സൗത്ത് സി.എെ എം.കെ.രാജേഷ്, എസ്.എെ കെ.ജി.രതീഷ്, സുനേഷ്, സി.പി.ഒമാരായ സിദ്ദിഖ്, അരുൺ, ദിനുലാൽ, പ്രവിഷ്, മോഹൻ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഫെസ്റ്റിവൽ അലങ്കോലമാക്കിയതിനു പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.