കുട്ടനാട് : ബൈക്ക് പോസ്റ്റിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. തലവടി പെമ്പാപറമ്പ് വീട്ടിൽ സദാനന്ദന്റെ മകൻ അനൂപാണ് (25) മരിച്ചത്. സുഹൃത്ത് ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുമ്പോൾ കഴിഞ്ഞ ദിവസം രാത്രി ചിങ്ങവനത്തു വച്ചായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് പരിക്കേറ്റ് ചികിത്സയിലാണ്.
അനൂപിന്റെ സംസ്‌കാരം പാലക്കാട്ടെ കുടുംബ വീട്ടിൽ പിന്നീട് . അമ്മ : സുഷമ. സഹോദരങ്ങൾ അരുൺ, അനുശ്രീ.