ഹരിപ്പാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഹരിപ്പാട് മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. സി.പി.ഐ ജില്ലാ അസി സെക്രട്ടറി ജി.കൃഷ്ണപ്രസാദ്‌ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ അദ്ധ്യക്ഷനായി. യു.ദിലിപ്, അഡ്വ.ജി.വിശ്വമോഹൻ, സി.വി.രാജീവ്, മഞ്ചു വിജയൻ തുടങ്ങിയവർ സംസാരിച്ചു.