ph

കായംകുളം: പാചക ആവശ്യത്തിനായി അംഗൻവാടിയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിണ്ടറുകൾ മോഷണം പോയെന്നു പരാതി. കണ്ണമ്പള്ളിഭാഗം മാർക്കറ്റ് ജംഗ്ഷന് സമീപമുള്ള 124–ാം നമ്പർ അംഗൻവാടിയോടു ചേർന്ന ഷെഡിന്റെ പലക ഇളക്കി കടന്നാണ് രണ്ടു സിലിണ്ടറുകൾ കവർന്നത്. സമീപമുള്ള വീട്ടുകാരാണ് പലക ഇളകിക്കിടക്കുന്നത് രാവിലെ ആദ്യം കണ്ടത്. കായംകുളം പൊലീസിൽ പരാതി നൽകി.