കായംകുളം : നഗരത്തിന്റെ വികസനം അട്ടിമറിക്കുന്ന നടപടികൾക്കെതിരെ നോർത്ത്

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് എ.ജെ.ഷാജഹാൻ അറിയിച്ചു. കരിപ്പുഴ തോട് നവീകരണം, മെഗാ ടൂറിസം പദ്ധതി, താലൂക്ക് ആശുപത്രി വികസനം, സസ്യമാർക്കറ്റ് ഷോപ്പിംഗ് കോപ്ലക്സ്, കൃഷ്ണപുരം സാംസ്കാരിക നിലയം തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത പദ്ധതികളാണ് അഴിമതിയുടെ പ്രതിരൂപങ്ങളായി നിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.