കായംകുളം: കായംകുളത്ത് എസ് വാസുദേവൻ പിള്ളയുടെ രക്തസാക്ഷി ദിനാചരണം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. കൺവീനർ എൻ ശിവദാസൻ സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗം സി എസ് സുജാത, എം എ അലിയാർ, കെ എച്ച് ബാബുജാൻ, യു പ്രതിഭ എം.എൽ.എ, പി ഗാനകുമാർ, എസ്.നസിം, എസ്.ആസാദ്, എസ്.പവനനാഥൻ, എസ് സുനിൽകുമാർ, എന്നിവർ സംസാരിച്ചു.