കായംകുളം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കായംകുളത്ത് യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു. എം.എസ്.എം കോളേജിൽ നിന്നും തുടങ്ങിയ റാലി നഗരം ചുറ്റി ജി.ഡി.എം മൈതാനിയിൽ സമാപിച്ചു. ഭാരവാഹികളായ പി.ബിജു, യു.ഷൈജു, എം.നൗഫൽ, ബി.ഷിബു, മുബീർ. എസ്. ഓടനാട്, അരിതബാബു, കെ.അൻഷാദ്, മുഹമ്മദ് റാഫി, ജലീൽ എസ്. പെരുമ്പളത്ത്, നസീർ ഹമീദ്, അനിമങ്ക്, അനീസ് മംഗല്യ, നവാസ്, അഷ്റഫ് വാഴപ്പള്ളി, എസ്. മുജീബ് റഹ്മാൻ, ഷബീർ, അമൻ തുടങ്ങിയവർ നേതൃത്വം നൽകി.