ആലപ്പുഴ:തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം നാളെ രാവിലെ 9.30 ന് കായംകുളം മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. ജില്ലാ പ്രസിഡന്റ് എ.അജികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉത്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രൻ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി വി.പി.സുനിൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. എ.ഐ.ടി .യു.സി ജില്ലാ പ്രസിഡന്റ് എ.ശിവരാജൻ, സെക്രട്ടറി അഡ്വ: വി മോഹൻദാസ്, ദേശിയ കൗൺസിൽ അംഗം പി.വി. സത്യനേശൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ എന്നിവർ സംസാരിക്കും.