ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്റെ 15-ാമത് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നാളെ കണിച്ചുകുളങ്ങര ദേവസ്വം ഗുരുപൂജ ഹാളിൽ നടക്കും.രാവിലെ 10ന് പൊതുയോഗത്തിൽ യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ നിബന്ധന അനുസരിച്ചുള്ള അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി കെ.കെ.മഹേശൻ അറിയിച്ചു.ഒൗദ്യോഗിക പാനലിന് എതിരില്ലാത്തതിനാൽ വോട്ടെടുപ്പ് ഉണ്ടായിരിക്കില്ലെന്ന് റിട്ടേണിംഗ് ഓഫീസർ പി.ഡി.ശ്യാംദാസ് അറിയിച്ചു.