മാവേലിക്കര: മാലിന്യസംസ്കരണ അവബോധം കുട്ടികളിൽ വളർത്താനായി കുന്നം ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കുന്ന കളക്ടേഴ്സ് സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് നിർവ്വഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ജോർജ്ജ് തഴക്കര അദ്ധ്യക്ഷനായി. വാർഡ് മെമ്പർ സൂര്യ വിജയകുമാർ, പ്രിൻസിപ്പൽ പി.എച്ച്. പ്രതിഭ, എൻ.എസ്.എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.എസ്. ലീന, ജയലാൽ, യദു എന്നിവർ സംസാരിച്ചു.