മാവേലിക്കര :തഴക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൗർണ്ണമി സംഘത്തിന്റെ വാർഷിക സമ്മേളനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് മുരളീധരൻ തഴക്കര അദ്ധ്യക്ഷനായി. ക്ഷേത്ര മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. ചലച്ചിത്ര ഗാന രചയിതാവ് ഒ.എസ്.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡി.ജയപ്രകാശ്, കെ.എ ദീപക്ക്, എം.വി.ജനാർദ്ദനൻ പിള്ള, രമണി രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രമണി രാജൻ (പ്രസിഡന്റ്), ജഗദമ്മ (വൈസ് പ്രസിഡന്റ്), അനിത (സെക്രട്ടറി), വിജയകുമാരി (ജോ.സെക്രട്ടറി), ഷീജാ രാജേന്ദ്രൻ (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.