മാവേലിക്കര- അറുനൂറ്റിമംഗലം ഗവ.എൽ.പി.എസും എൻ.എസ്.എസ് യു.പി സ്കൂളും ജനമൈത്രി പൊലീസും സംയുക്തമായി ട്രാഫിക്ക് ബോധവത്ക്കരണം നടത്തി. ഹെൽമറ്റും സീറ്റ് ബൽറ്റും ധരിച്ചെത്തിയവർക്ക് സ്കൂൾ വിദ്യാർത്ഥികൾ ഹസ്തദാനവും നന്ദിയും ശുഭയാത്രയും നേർന്നു. ഹെൽമറ്റ് ഇല്ലാതെ സഞ്ചരിച്ചവർക്ക് ഇനിയൊരു ജീവൻ പൊലിയരുതെ എന്ന കുറിപ്പും നൽകി. ട്രാഫിക്ക് ബോധവത്കരണ പരിപാടിയിൽ തഴക്കര പഞ്ചായത്ത് പ്രസിഡന്റ് സുനിലാ സതീഷ്, പൊലീസ് ഐ.എസ്.എച്ച്.ഒ ബി.വിനോദ്, എ.എസ്.ഐ വർഗ്ഗീസ്, ബീറ്റ് ഓഫീസേഴ്സ് കണ്ണൻ കേശവ്, സതീഷ് കുമാർ, പ്രധാന അധ്യാപിക ലെനി റ്റി.തങ്കച്ചൻ, പി.ടി.എ ഭാരവാഹികൾ, അധ്യാപികമാർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.