മാവേലിക്കര: 'ഇനി ഞാനൊഴുകട്ടെ" പദ്ധതിയുടെ ഭാഗമായി നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന് മാവേലിക്കര നഗരസഭയിൽ തുടക്കമായി. മാവേലിക്കര കോടതിയ്ക്ക് സമീപമുള്ള ടി.എ കനാലാണ് പൊതുജന പങ്കാളിത്വത്തോടെ നഗരസഭ ശുചീകരിച്ചത്. കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, സി.ഡി.എസ്, തൊഴിലുറപ്പ് പ്രവർത്തകർ, കൊറ്റാർകാവ് സൗത്ത് റസിഡന്റ്‌സ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയായിരുന്നു പ്രവർത്തനം. നഗരസഭ അദ്ധ്യക്ഷ ലീലാ അഭിലാഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ പി.കെ. മഹേന്ദ്രൻ അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ കോശി തുണ്ടുപറമ്പിൽ , വിജയമ്മ ഉണ്ണികൃഷ്ണൻ, നവീൻ മാത്യു ഡേവിഡ്, കെ.ഗോപൻ, , കെ.പദ്മാകർ, എ.ഹേമചന്ദ്രൻ, കൃഷ്ണകുമാരി, അംബിക ശിവൻ, അജന്ത പ്രസാദ്, ജയിൽ സൂപ്രണ്ട് അനിൽകുമാർ, നഗരസഭ സെക്രട്ടറി സനിൽ എസ് എന്നിവർ സംസാരിച്ചു. ജില്ലയിൽ പദ്ധതി നടപ്പാകുന്ന ആദ്യ നഗരസഭയാണ് മാവേലിക്കര നഗരസഭ.