മാവേലിക്കര- ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിൽ മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരീകോത്സവം മുപ്പത്തിനാലാം ദിവസം നടന്ന സാംസ്കാരിക സദസ് ചലച്ചിത്ര സംവിധായകൻ കണ്ണൻ താമരക്കുളം ഉദ്‌ഘാടനം ചെയ്തു. കെ.കൃഷ്ണകുമാർ അധ്യക്ഷനായി. പി.ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. വി.സുകു, എം.പി.മോഹനക്കുറുപ്പ് എന്നിവർ സംസാരിച്ചു.
ക്ഷേത്രത്തിൽ കൊയ്പള്ളികാരാഴ്മ തെക്ക് ഹൈന്ദവ കരയോഗത്തിന്റെ നേത്യത്വത്തിൽ മഹാഭാരത സാംസ്കാരികോത്സവത്തിന് ഒരു പിടി ദ്രവ്യം അമ്മക്കായി എന്ന പേരിൽ ദ്രവ്യങ്ങൾ സമർപ്പിച്ചു. പ്രസിഡന്റ് എം.മനോജ്, വൈസ് പ്രസിഡന്റ് വാമദേവൻ, സെക്രട്ടറി അനിൽകുമാർ എന്നിവരുടെ നേതൃത്യത്തിലാണ് ദ്രവ്യ സമർപ്പണം നടത്തിയത്. മഹാഭാരതം അന്താരാഷ്ട്ര സാംസ്കാരീകോൽസവത്തിന് ചെട്ടികുളങ്ങര എ.എൻ.പി നായർ എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ.കെ.പി സുകുമാരൻ പിള്ള 3 ലക്ഷം രൂപ സംഭാവന നൽകി. സംഘാടക സമിതി ചെയർമാൻ എം.കെ രാജീവ് തുക ഏറ്റുവാങ്ങി. തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി സംഘാടക സമിതിയുടെ ഉപഹാരം കൈമാറി.
ചെട്ടികുളങ്ങരയിൽ ഇന്ന്
രാവിലെ 5ന് കലശപൂജ, 5.30ന് ഗണപതിഹോമം, കോടി അർച്ചന ആരംഭം. 6.30ന് ജ്ശിഷ്യശിക്ഷ, ലായുവിശേഷകഥനം, നാരായണീയം മുതൽ ശാന്തിപർവ്വ സമാപനം വരെ മഹാഭാരതം പാരായണം, 7.30ന് ശ്രീസൂക്ത ഹോമം. 11.30ന് കലശം എഴുന്നള്ളത് തുടർന്ന് കലശാഭിഷേകം. 11.30നും വൈകിട്ട് 4നും യജ്ഞാചാര്യന്റെ പ്രഭാഷണം. വൈകിട്ട് 5.30ന് സാംസ്‌കാരിക സദസ് പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആര്യവാദവും മഹാഭാരതവും എന്ന വിഷയത്തിൽ ഡോ.എൻ.ആർ.മധു മുഖ്യ പ്രഭാഷണം നടത്തും. 7.30ന് കലാസന്ധ്യയിൽ കർണ്ണാടിക് ഫ്യൂഷൻ . മദ്രാസ് വി.സുരേഷ് -ഘടം, സ്റ്റീഫൻ ഒറിൻസ് -ഇലക്ട്രിക് പിയാനോ, അമിത് നാദിംഗ് -ഫ്‌ളൂട്ട്, അരുൺ കുമാർ- ട്രംസ്, പാസ്‌ക്കൽ ലോവർനേ -ബാസ് ഗിത്താർ എന്നിവർ പങ്കെടുക്കും