കറ്റാനം : രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ കത്തിക്കുത്തിൽ കലാശിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. കട്ടച്ചിറ സന്നിധാനത്തിൽ കുട്ടൻ എന്നു വിളിക്കുന്ന ഉദയകുമാർ (41), വള്ളികുന്നം ഇഞ്ചിത്തറ സുചീന്ദ്രൻ (41), സതീഷ് ചന്ദ്രൻ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 21 ന് രാത്രി 10 ന് നാമ്പുകുളങ്ങര കുരിശുംമൂടിന് സമീപം വച്ച് മദ്യപിച്ച് ബൈക്കിലെത്തിയ സംഘങ്ങൾ തമ്മിലായിരുന്നു സംഘട്ടനം.മുൻ വൈരാഗ്യമാണ് കത്തിക്കുത്തിലും സംഘട്ടനത്തിലും കലാശിച്ചതെന്ന് വള്ളികുന്നം എസ്.ഐ കെ.സുനുമോൻ പറഞ്ഞു.