ഹരിപ്പാട്: കെ.എസ്.ഇ.ബി കരാർ തൊഴിലാളികൾ അമ്പലപ്പുഴ സബ് ഡിവിഷൻ ഓഫീസിന് മുന്നിൽ നടത്തിയ സത്യഗ്രഹ സമരം കെ.എസ്.ഇ.ബി കോൺട്രാക്റ്റ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.വിശ്വനാഥപിള്ള ഉദ്ഘാടനം ചെയ്തു. യുണിയൻ ഡിവിഷൻ പ്രസിഡന്റ് കെ.ഷാജി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി.കൃഷ്ണകുമാർ, രുപക്, ബിനോയ് ദേവ് എന്നിവർ സംസാരിച്ചു.