photo

മാരാരിക്കുളം:പാലക്കാട് വച്ച് കാർ ഉടമയെയും സുഹൃത്തിനെയും ആക്രമിച്ച് 60 ലക്ഷം കവർന്ന സംഭവത്തിൽ മണ്ണഞ്ചേരിയിൽ നിന്ന് ഒമ്പത് പേരെ പൊലീസ് കസ്​റ്റഡിയിൽ എടുത്തു.മണ്ണഞ്ചേരി പനക്കൽ ചിറയിൽ സിനാൻ (26),കിഴക്കേച്ചിറയിൽ പ്രവീൺ (28),കുന്നേവെളി അബ്ദുൽഖാദർ(27),പുതുവാകുളങ്ങര അജ്മൽ (23),മണ്ണാരപ്പള്ളിയിൽ അൻസാരി (29),പൂവത്തിൽ റഫീഖ് (26),തൊട്ടുചിറയിൽ അസറുദ്ദീൻ (ഷാക്കുട്ടൻ-24), ആലപ്പുഴ അവലൂക്കുന്ന് കുട്ടൻ(24),പ്രീതികുളങ്ങര കുരുവി സുരേഷ് (30) എന്നിവരെയാണ് പാലക്കാട് പൊലീസ് കസ്​റ്റഡിയിൽ എടുത്തത്.സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത്:കഴിഞ്ഞ ഡിസംബർ 20 ന് പുലർച്ചെ 5.45ഓടെകോഴിക്കോട് ബൈപാസിൽ റിലയൻസ് പെട്രോൾ പമ്പിന് സമീപം
മലപ്പുറം അങ്ങാടിപ്പുറം മന്ദിരം പള്ളിയിൽ മുഹമ്മദ് ബഷീറിന്റെ കാർ തടഞ്ഞു നിർത്തിയ ആയുധധാരികളായ
സംഘം ബഷീറിനെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം 60 ലക്ഷം രൂപ തട്ടിയെടുക്കുയായിരുന്നു.സി.സി.ടിവി ദൃശ്യങ്ങൾ പരിശോമിച്ച പൊലീസ് കഴിഞ്ഞ 31ന് സുരേഷിനെ കസ്​റ്റഡിയിലെടുത്തിരുന്നു.ഇയാൾ നൽകിയ വിവരത്തെ തുടർന്നാണ് മ​റ്റു പ്രതികൾ വലയിലായത്.