കായംകുളം പുതുവത്സരാഘോഷത്തിന്റെ മറവിൽ അക്രമം നടത്തുകയും ക്ഷേത്രത്തിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിലെ 4 പ്രതികൾ അറസ്റ്റിലായി. എരുവ കിഴക്കു കാവുംകടയിൽ വീട്ടിൽ ശ്രീമോൻ (19), എരുവ കിഴക്കു മുറിയിൽ പുല്ലംപാവിൽ ചെമ്പക നിവാസിൽ സഹോദരങ്ങളായ ചിന്തു എന്ന അമൽ (19, ചന്തു എന്ന അക്ഷയ്, എരുവ കിഴക്കു ചിറയിൽ വീട്ടിൽ ജിത്തു ( 20) എന്നിവരെയാണ് സി.ഐ ഗോപകുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.എ ഷൈജു ഇബ്രാഹിം,പൊലീസുകാരായ പ്രദീപ്, സുന്ദരേശൻ, ജോജി തോമസ്, ശിവൻപിള്ള എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതി വിജിത്ത് ഉൾപ്പടെയുള്ളവർക്കായി തിരച്ചിൽ ഇനർജിതമാക്കിയതായി പോലീസ് അറിയിച്ചു.
പുതുവത്സരദിനം പുലർച്ചെ രണ്ടോടെ എരുവ നവനീതം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം വച്ച് ഇരു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നാണ് ക്ഷേത്രങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായത്.