അമ്പലപ്പുഴ: പുന്നപ്ര കളത്തട്ടിന് പടിഞ്ഞാറ് കരയോഗത്തിനു സമീപം തെരുവുനായയുടെ കടിയേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 ഓടെയായിരുന്നു സംഭവം.ഗോപി, ഗോപകുമാർ, ഷിബി എന്നിവർക്കാണ് കടിയേറ്റത്.ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേന്നാട്ടുപറമ്പിൽ സുലഭ യുടെ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ടു പശുക്കൾക്കും കടിയേറ്റു. ക്ഷുഭിതരായ നാട്ടുകാർ തെരുവുനായയെ തല്ലിക്കൊന്നു.