മുതുകുളം : കിസാൻ ക്രെഡിറ്റ് കാർഡുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കാത്ത കർഷകർക്ക് സ്വർണപ്പണയ കാർഷിക വായ്പ നിഷേധിക്കാനുള്ള ശ്രമത്തിൽ നിന്ന് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ
പിന്മാറണമെന്ന് മഹാത്മാഗാന്ധി കാർഷിക ഗ്രാമശ്രീ ജില്ലാ പ്രതിനിധി സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലയിലെ കാർഷിക ഗ്രാമശ്രീ സംഘാംഗങ്ങൾക്ക് കാർഷിക ഉപകരണങ്ങൾ, പച്ചക്കറി വിത്തുകൾ എന്നിവ നൽകുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ചെയർമാൻ ബി.എസ്.സുജിത്ത് ലാൽ നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.സി.നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കാരാച്ചിറ മുഖ്യ പ്രഭാഷണം നടത്തി. ആർ.വിശ്വനാഥൻ നായർ, പി.കെ.സുനിൽകുമാർ. ഗിരിജപ്രേംജി, സജീവ്, ഫിലിപ്പ്, റംലവടുതല, രശ്മി തുടങ്ങിയവർ സംസാരിച്ചു.