ആലപ്പുഴ: തീരദേശ നിയന്ത്രണ നിയമം ലംഘിച്ചു എന്നാരോപിച്ച് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ കടലോര -കായലോര മേഖലയിൽതാമസിയ്ക്കുന്നവരുടെ വീടുകൾ സന്ദർശിച്ച് അവരിൽ നിന്ന് നിർബന്ധിച്ച് സമ്മതപത്രം എഴുതി വാങ്ങിയ്ക്കുന്നത് അടിയന്തരമായി നിർത്തിവെയ്ക്കണമെന്ന് ധീവരസഭ സംസ്ഥാന സമിതി സർക്കാരിനോടാവശ്യപ്പെട്ടു. 2018ലെ നിയമ ഭേദഗതി അനുസരിച്ച് കടലോരത്ത് 50 മീറ്ററും കായലോരത്ത് 20 മീറ്ററും നിജപ്പെടുത്തിയത് പരിഗണിയ്ക്കാതെയാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.ഈ ലിസ്റ്റ് അനുസരിച്ച് കേരളത്തിന്റെ കടലോര - കായലോര തീരത്ത് അധിവസിയ്ക്കുന്ന 50000 വീടുകളെങ്കിലും നീക്കം ചെയ്യപ്പെടേണ്ടി വരും. തീരദേശവാസികളുടെ ഭവനങ്ങളും സ്ഥാപനങ്ങളും ഒഴിവാക്കി മാത്രമേ സുപ്രീംകോടതിയ്ക്ക് ലിസ്റ്റ് കൊടുക്കാവൂ എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടുള്ളതാണെന്നും ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ പറഞ്ഞു.