ആലപ്പുഴ: സെന്റ് ജോസഫ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ ഒരുവർഷക്കാലം നീണ്ടു നിൽക്കുന്ന ശതോത്തര ജൂബിലി ആഘോഷം നാളെ വിളംബര ജാഥയോടെ ആരംഭിക്കുമെന്ന് സിസ്റ്റർ മേരി റോസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് നഗരസഭാ മുൻ ചെയർപേഴ്സൺ മേഴ്സിഡയാന മാസിഡോ ദീപശിഖ പൂർവ വിദ്യാർത്ഥിനി ടിന്റു സ്റ്റീഫന് കൈമാറും. പ്രിൻസിപ്പൽ സിസ്റ്റർ മേരി റോസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങും. 7ന് ഉച്ചക്ക് 2.30ന് മൗണ്ട്കാർമ്മൽ കത്തീഡ്രലിൽ ബിഷപ്പ് ഡോ. ജയിംസ് ആനപറമ്പിൽ കൃതജ്ഞതാ ബലിയർപ്പണം നടത്തും.സെമിനാറുകൾ, ചർച്ചാക്ളാസുകൾ, ഇന്റർസ്കൂൾ ബാസ്ക്കറ്റ് ബോൾ മത്സരങ്ങൾ, പൂർവ വിദ്യാർത്ഥി സംഗമം, ഭരണഘടനാ ബോധവത്കരണ പരിപാടി, ശതോത്തര ജൂബിലി സ്മാരക പുരാവസ്തുമ്യൂസിയം എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടക്കും. വാർത്താസമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ്, പി.ടി.എ പ്രസിഡന്റ് കെ.ജെ.നോബിൾ, സെക്രട്ടറി ജെസി ചെറിയാൻ, അസി.ഹെഡ്മിസ്ട്രസ് സി.എസ്.എൽസി എന്നിവരും പങ്കെടുത്തു.