ആലപ്പുഴ: ക്രിസ്മസ് അഘോഷങ്ങളുമായി ബന്ധപ്പെട്ട് വിപണിയിൽ അളവ് തൂക്ക ക്രമക്കേടുകൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ നടത്തിയ പരിശോധനയിൽ 140 കേസുകൾ ചാർജ് ചെയ്തു. 7ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കി. ക്യത്യത ഇല്ലാത്ത ത്രാസുകൾ ഉപയോഗിച്ചതിനും പാക്കറ്റുകളിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ ഇല്ലാതെ വിൽപ്പന നടത്തിയതിനും വില സ്റ്റിക്കർ ഉപയോഗിച്ച് മറച്ച് ഉയർന്ന വില ഈടാക്കിയതിനും തൂക്കത്തിൽ കുറവ് വരുത്തി വിൽപ്പന നടത്തിയതിനുമാണ് പ്രധാനമായും കേസുകൾ രജിസ്റ്റർ ചെയ്തത്.
മുദ്ര ചെയ്യാത്ത അളവ്തൂക്ക ഉപകരണം ഉപയോഗിച്ചതിന് 98 കേസുകളിലായി 230000 രൂപ പിഴ ഈടാക്കി. അസിസ്റ്റന്റ് കൺട്രോളർമാരായ എം.ആർ. ശ്രീകുമാർ, എസ്. ഷേക് ഷിബു, സീനിയർ ഇൻസ്‌പെക്ടർമാരായ ഷൈനി വാസവൻ, ഇൻസ്‌പെക്ടർമാരായ കെ.കെ. ഉദയൻ, ബിനു ബലക്, പി. പ്രവീൺ, ബി. മുരളീധരൻ പിള്ള, ആർ.എസ്. രഞ്ചിത് എന്നിവർ പരിശോധനയ്ക്ക് നേത്യത്വം നൽകി.