ആലപ്പുഴ: കെൽട്രോൺ നടത്തുന്ന കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ 2019-20 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐ.ടി.ഐ., ഡിപ്ലോമ, ബി.ടെക് എന്നിവയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, നെറ്റ് വർക്ക്, ലാപ്‌ടോപ് റിപ്പയർ, ഐ.ഒ.റ്റി., സി.സി.റ്റി.വി. ക്യാമറ ആന്റ് മൊബൈൽ ടെക്‌നോളജി എന്നീ മേഖലകളിലാണ് പരിശീലനം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം തിരുവനന്തപുരം കെൽട്രോൺ നോളഡ്ജ് സെന്ററിൽ നേരിട്ടെത്തണം. ജനുവരി 31ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. വിശദവിവരത്തിന് ഫോൺ: 0471 2325154, 4016555. വെബ്‌സൈറ്റ്:ksg.keltron.in.