മാവേലിക്കര: ബിഷപ്പ് മൂർ കോളേജും സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റും സംയുക്തമായി പരിസ്ഥിതി അവബോധവും പ്രോത്സാഹനവും എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തും. 9,10 തീയതികളിൽ കോളേജിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ.എ.സി.ദത്തൻ നിർവഹിക്കും. പരിസ്ഥിതി പ്രവർത്തക മേധാ പട്കർ മുഖ്യപ്രഭാഷണം നടത്തും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ പരിസ്ഥിതി സംരക്ഷണ അവബോധം യുവതലമുറയിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തും. തി​രഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങൾക്കും വിദ്യാർത്ഥികൾക്കും പരിസ്ഥിതി സൗഹാർദ്ദ ഉത്പന്നങ്ങളുടെ നിർമ്മാണ പരിശീലനവും പ്രബന്ധാവതരണവും കോളേജ് വിദ്യാർത്ഥികൾക്കായി പവർപോയിന്റ് പ്രസന്റേഷൻ മത്സരവും നടത്തും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ​: 9447946947. കോ ഓഡിനേറ്റർ ഡോ.അരുൺ അരവിന്ദ്.