ആലപ്പുഴ: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 8 ന് ഹരിപ്പാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ഏകദിന ഉപവാസം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് രവിപുരത്ത് രവീന്ദ്രൻ നേതൃത്വം വഹിക്കും. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക,പട്ടിക ജാതി പട്ടിക വർഗ പീഡനങ്ങൾ അവസാനിപ്പിക്കുക,പൊതുമേഖല സ്ഥാപനങ്ങൾ സർക്കാർനിയന്ത്രണത്തിൽ നിലനിറുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.