ആലപ്പുഴ: ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കർഷകർക്കായി സൗജന്യ പരിശീലനം നൽകുന്നു. 8ന് കാട വളർത്തൽ, 14, 15 തീയതികളിൽ മുട്ടക്കോഴി വളർത്തൽ, 21ന് ടർക്കി വളർത്തൽ, 28ന് താറാവ് വളർത്തൽ എന്നിവയിലാണ് പരിശീലനം. താത്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർക്ക് പരിശീലനശേഷം സർട്ടിഫിക്കറ്റ് നൽകും. ഫോൺ: 0479-2457778.